Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accused Arrested

ഡ​ൽ​ഹി​യി​ൽ പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു കൊ​ന്നു; പ്ര​​​​തി​ അ​​​​റ​​​​സ്റ്റി​​​ൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്ത് 11 വ​​​​യ​​​​സു​​​​ള്ള പെ​​​​ൺ​​​​കു​​​​ട്ടി ബ​​​​ലാ​​​​ത്സം​​​​ഗ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യി കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ദ​​​​ക്ഷി​​​​ണ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ മ​​​​ഹ്റോ​​​​ലി​​​​യി​​​​ലാ​​​​ണ് ന​​​​ടു​​​​ക്കു​​​​ന്ന സം​​​​ഭ​​​​വ​​​മു​​​ണ്ടാ​​​യ​​​ത്.

കു​​​​ടും​​​​ബ​​​​ത്തോ​​​​ടൊ​​​​പ്പം ഫു​​​​ട്പാ​​​​ത്തി​​​​ൽ ഉ​​​​റ​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന പെ​​​​ൺ​​​​കു​​​​ട്ടി​​​​യെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി ബ​​​​ലാ​​​​ത്സം​​​​ഗം ചെ​​​​യ്തു കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ 30 ന​​​​ടു​​​​ത്ത് വ​​​​യ​​​​സ് പ്രാ​​​​യ​​​​മു​​​​ള്ള ടാ​​​​ക്സി ഡ്രൈ​​​​വ​​​​റെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​താ​​​യി പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

പ്ര​​​​ദേ​​​​ശ​​​​ത്തെ ഒ​​​​രു ഫു​​​​ട്പാ​​​​ത്തി​​​​ൽ താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന കു​​​​ടും​​​​ബം തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​വി​​​​ലെ​​​​​യാ​​​​ണ് കു​​​​ട്ടി​​​​യെ കാ​​​​ണാ​​​​നി​​​​ല്ലെ​​​​ന്ന വി​​​​വ​​​​ര​​​​മ​​​​റി​​​​ഞ്ഞ​​​​ത്.

വി​​​​വ​​​​ര​​​​മ​​​​റി​​​​ഞ്ഞു പോ​​​​ലീ​​​​സ് സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തെ​​​​ത്തി സി​​​​സി​​​​ടി​​​​വി​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​തി​​​​നു​​​ശേ​​​​ഷ​​​​മാ​​​​ണ് പ്ര​​​​തി​​​​യെ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

തു​​​​ട​​​​ർ​​​​ന്ന് ഇ​​​​യാ​​​​ളെ പി​​​​ടി​​​​കൂ​​​​ടി ചോ​​​​ദ്യം ചെ​​​​യ്ത​​​​തി​​​​ൽ​​​​നി​​​​ന്ന് പെ​​​​ൺ​​​​കു​​​​ട്ടി​​​​യെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യെ​​​​ന്നും ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മം ന​​​​ട​​​​ത്തി​​​​യ​​​​തി​​​​നു​​​ശേ​​​​ഷം ശ്വാ​​​​സം മു​​​​ട്ടി​​​​ച്ചു കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നും സ​​​​മ്മ​​​​തി​​​​ച്ചു.

പ്ര​​​​തി​​​​യു​​​​ടെ മൊ​​​​ഴി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ റോ​​​​ഡ​​​രി​​​കി​​​ലെ വ​​​​ന​​​​പ്ര​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്ന് മൃ​​​​ത​​​​ദേ​​​​ഹം പോ​​​​ലീ​​​​സ് വീ​​​​ണ്ടെ​​​​ടു​​​​ത്തു. മൃ​​​​ത​​​​ദേ​​​​ഹം പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ട​​​​ത്തി​​​​ന​​​​യ​​​​ച്ച പോ​​​​ലീ​​​​സ് പ്ര​​​​തി​​​​യു​​​​ടെ മു​​​​ൻ​​​​കാ​​​​ല കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളു​​​​ൾ​​​​പ്പെ​​​​ടെ പ​​​​രി​​​​ശോ​​​​ധി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

Latest News

Corehub Up